തിരുവനന്തപുരം : കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം കുറയാത്തതില്‍ വിചിത്ര പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം വിചിത്ര വാദവുമായി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് കൊറോണ ബാധിക്കാത്ത അനവധിയാളുകള്‍ ഉള്ളതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ എപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also : ചില വര്‍ഗീയവാദികള്‍ പറഞ്ഞാലേ പിണറായി വിജയന് പെട്രോള്‍ നികുതി കുറയ്ക്കൂ
‘കൊറോണ വ്യാപനം ഇവിടെ കൂടുതലാണെന്ന് ചിലര്‍ പറയുന്നു. രോഗം ബാധിക്കാത്ത ഒരുപാട് പേര് ഇവിടെയുണ്ട്. അതുകൊണ്ടാണ് കൊറോണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്. എല്ലായിടത്തും കൊറോണ ബാധ കൂടുതലായി നിന്നപ്പോള്‍ കേരളം പ്രതിരോധം തീര്‍ത്തു. കുറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യം വേറെയാണ്’ -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായതിനാലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതെന്നും കുറഞ്ഞ മരണനിരക്കെന്നും മുഖ്യമന്ത്രി പറയുന്നു. വാക്സിനെടുക്കാത്തവര്‍ രോഗികളായാല്‍ ചെലവ് സ്വയം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാക്സിനെടുക്കാത്ത അദ്ധ്യാപകര്‍ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകണമെന്നും ഡിസംബര്‍ പകുതിയോടെ രണ്ടാം ഡോസ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments