KeralaLatest NewsNews

ജ​യി​ലി​ലേ​ക്ക്​ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച്‌​ ക​യ​റ്റി​യാ​ലും ഫലമില്ല: സംവിധാനവുമായി സർക്കാർ

സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ടി​കൂ​ടി​യ​ത് 75 ഓ​ളം മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം: ജയിലിലെ അനധികൃത ഫോണ്‍വിളിക്ക്​ ​തടയിടാന്‍ പുതിയ സംവിധാനവുമായി സർക്കാർ. അ​ന​ധി​കൃ​ത ​േഫാ​ണ്‍ ഉ​പ​യോ​ഗം ത​ട​യാ​ന്‍ മൊ​ബൈ​ല്‍ എ​ന്‍​ഹാ​ന്‍​സ്ഡ് സ്പെ​ക്‌ട്രം അ​ന​ലൈ​സ​ര്‍ (എം.​ഇ.​എ​സ്.​എ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കാ​നാ​ണ്​ ജ​യി​ല്‍ വ​കു​പ്പിന്റെ നീ​ക്കം. ഫോ​ണ്‍ കാ​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും ത​ട​യാ​നു​മാ​യി ജ​യി​ല്‍ വ​ള​പ്പി​ല്‍ പ്ര​ത്യേ​ക ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​നാ​യു​ള്ള​ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ത​ട​വു​കാ​ര്‍​ക്ക്​ വീ​ട്ടി​ലേ​ക്ക്​ ഫോ​ണ്‍ ചെ​യ്യാ​ന്‍ ജ​യി​ലു​ക​ളി​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പ​ല പ്ര​മു​ഖ കു​റ്റ​വാ​ളി​ക​ളും ജ​യി​ലി​ല്‍ സ്വ​ന്ത​മാ​യി മൊ​ബൈ​ല്‍​ഫോ​ണ്‍ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​വ​ഴി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​​ണ്ടെ​ന്നും വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച്‌​ ആ​ലോ​ചി​ക്കു​ന്ന​ത്. ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രാ​ണ്​ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ച്ച​ത്.

ഒ​രു കോ​ടി രൂ​പ​യാ​ണ് ട​വ​ര്‍ സ്ഥാ​പി​ക്കാ​നു​ള്ള ചെ​ല​വ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന ട​വ​ര്‍ ജ​യി​ല്‍ വ​ള​പ്പി​ല്‍ സ്ഥാ​പി​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. ട​വ​റി​ലേ​ക്ക്​ വ​രു​ന്ന കാ​ളു​ക​ള്‍ ടെ​ലി​ഫോ​ണ്‍ വി​ങ് ദി​വ​സ​വും പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ളു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യും. ജ​യി​ലി​നു​ള്ളി​ലേ​ക്ക്​ ര​ഹ​സ്യ​മാ​യി മൊ​ബൈ​ല്‍ ക​ട​ത്തി​യാ​ലും ഫോ​ണ്‍ വി​ളി​ക്കു​മ്പോ​ള്‍ ട​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങും.

Read Also: സിപിഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സിപിഐഎം ഉണ്ടാക്കിയത്: കാനം രാജേന്ദ്രൻ

സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ടി​കൂ​ടി​യ​ത് 75 ഓ​ളം മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍. ക​ണ്ണൂ​രി​ല്‍​നി​ന്ന്​ മു​പ്പ​തും വി​യ്യൂ​രി​ല്‍​നി​ന്ന്​ ഇ​രു​പ​ത്തേ​ഴും ഫോ​ണു​ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. 2017ല്‍ 12, 2018​ല്‍ ര​ണ്ട്​, 2019ല്‍ 16, 2020​ല്‍ 26, ഈ​വ​ര്‍​ഷം ഇ​തു​വ​രെ 16 ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യാ​ണ്​ ഔദ്യോ​ഗി​ക ക​ണ​ക്ക്. തി​രു​വ​ന​ന്ത​പു​രം വ​നി​താ ജ​യി​ലി​ല്‍​നി​ന്ന് ര​ണ്ടു ഫോ​ണു​ക​ളും പി​ടി​കൂ​ടി. സിം ​കാ​ര്‍​ഡ്, പ​വ​ര്‍ ബാ​ങ്ക്, ബാ​റ്റ​റി, ബ്ലൂ​ടൂ​ത്ത് ഇ​യ​ര്‍​ബ​ഡ്, യു.​എ​സ്.​ബി കേ​ബി​ള്‍, ഡേ​റ്റാ കേ​ബി​ള്‍, കാ​ര്‍​ഡ് റീ​ഡ​ര്‍ തു​ട​ങ്ങി​യ​വ​യും വി​വി​ധ ജ​യി​ലു​ക​ളി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button