Latest NewsInternational

കോവിഡ് നിയന്ത്രണവും ആഗോള സാമ്പത്തിക മുന്നേറ്റവും : ലോകരാഷ്ട്രങ്ങളുടെ പരസ്പരസഹകരണം ആവശ്യപ്പെട്ട് ഐ.എം.എഫ്

ഒമിക്രോൺ ലോക സാമ്പത്തിക സ്ഥിരതക്ക് കനത്ത ഭീഷണി

വാഷിംഗ്ടൺ: കോവിഡ് നിയന്ത്രണത്തിനായി ആഗോള രാഷ്ട്രങ്ങൾ പരസ്പര സഹകരണത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് ഐ.എം.എഫ് മേധാവി. തിങ്കളാഴ്ച ചൈനീസ് അധികാരികൾ നടത്തിയ യോഗത്തിലാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിവ ഇപ്രകാരം ആഹ്വാനം ചെയ്തത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് ലോകത്ത് 40 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചതായി കണ്ടെത്തിയിരിക്കുന്നു. സാവധാനം ഉയർത്തെഴുന്നേറ്റു കൊണ്ടിരിക്കുന്ന ലോക സാമ്പത്തിക സ്ഥിരതക്ക് ഇത് കനത്ത ഭീഷണിയാണ്. ഈ സാഹചര്യത്തിൽ, മഹാമാരിയെ നിയന്ത്രിക്കാൻ കൂട്ടായ പരിശ്രമം വേണം.

സാമ്പത്തികമായ ഒരു ഉയിർത്തെഴുന്നേൽപ്പിന് ആവശ്യമായ മാനദണ്ഡങ്ങൾ ക്രമീകരിച്ച ശേഷം ലോകരാഷ്ട്രങ്ങൾ എല്ലാം സഹകരിച്ചു പ്രവർത്തിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button