Latest NewsInternational

ആഫ്രിക്കയിൽ അട്ടിമറി നടത്താൻ ചൈന : ദരിദ്ര രാഷ്ട്രങ്ങൾക്ക് രഹസ്യ സൈനിക സഹായം

സൈനികരിൽ ഭരണമോഹം വളർത്തി രാഷ്ട്രങ്ങൾ പിടിച്ചെടുക്കാനാണ് ചൈനയുടെ ശ്രമം

ലണ്ടൻ: ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ നടക്കുന്ന ഭരണകൂട അട്ടിമറികളുടെ പിന്നിൽ ചൈനയാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ. ദരിദ്രരാജ്യങ്ങളിലെ സൈന്യത്തെ രഹസ്യമായി സഹായിക്കുന്ന കുതന്ത്രമാണ് ചൈന ചെയ്യുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ ഗവേഷകർ വ്യക്തമാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക മേധാവികൾക്ക് വൻപ്രതിഫലം നൽകി വിലയ്‌ക്കെടുത്താണ് ചൈനയുടെ രഹസ്യനീക്കം.

ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും ദൈനംദിന വസ്തുക്കളുടെ മാർക്കറ്റ് നിയന്ത്രണവും ചൈനയുടെ അധീനതയിലാണ്. നിരവധി ദരിദ്രരാജ്യങ്ങളാണ് തിരിച്ചടയ്‌ക്കാൻ സാധിക്കാത്ത വിധം ചൈനയുടെ കടക്കെണിയിൽപ്പെട്ട് കിടക്കുന്നത്.

ഇസ്ലാമിക ഭീകരത ശക്തമായ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾ സഹായം ലഭിക്കാതെ ഉഴറുകയാണ്. യൂറോപ്യൻ രാജ്യങ്ങളുടെ അവഗണന മുതലെടുത്തു കൊണ്ട് ചൈന കളമറിഞ്ഞു കളിക്കുന്നു. സൈനികരിൽ ഭരണമോഹം വളർത്തി രാഷ്ട്രങ്ങൾ പിടിച്ചെടുക്കാനാണ് ചൈനയുടെ ശ്രമം. രാജ്യത്ത് ഒരു കലാപമുണ്ടായാൽ സൈന്യത്തിന് അധികാരം വർദ്ധിക്കും, മേൽക്കൈ ലഭിക്കുന്ന ഈ സമയത്ത് അധികാരമോഹികളായ സൈന്യം അട്ടിമറി നടത്തും. ഇപ്രകാരമൊരു പ്രോക്സി സർക്കാരിനെ സൃഷ്ടിച്ചെടുക്കുന്നതാണ് ചൈനയുടെ യുദ്ധതന്ത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button