ThiruvananthapuramNattuvarthaLatest NewsKeralaNews

സ്പോ​ക്ക​ൺ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ൻ എ​ത്തി​യ പത്തൊമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട് : സ്പോ​ക്ക​ൺ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ൻ എ​ത്തി​യ പത്തൊമ്പതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ പിടിയിൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി മോ​ഹ​ൻ സ​രൂ​പി(58)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പലയിടങ്ങളിലായി കഴിഞ്ഞ ഒ​ക്‌ടോ​ബ​റി​ലാണ് ഇയാൾ സ്പോ​ക്ക​ൺ ഇം​ഗ്ലീഷ് ട്യൂ​ഷ​ൻ സെന്‍റർ ആരംഭിച്ചത്. പ​ഠി​ക്കാ​നെത്തുന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും പെൺ​കു​ട്ടി​ക​ളു​ടെ ദൃശ്യങ്ങൾ മൊ​ബൈ​ൽ ഫോ​ണി​ൽ പകർത്തുകയും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി എ​ന്ന് പോലീ​സ് അറിയിച്ചു.

കഴിഞ്ഞ ദിവസം മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ക്ലാസ് എടുക്കാനെന്ന വ്യാ​ജേ​ന ഇയാൾ പെൺകുട്ടിയെ സെ​ന്‍ററി​ൽ വി​ളി​ച്ചു വരു​ത്തുകയായിരുന്നു. തുടർന്ന് ഇ​യാ​ൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്ര​മി​ക്കുകയായിരുന്നു. അവിടെ നിന്നും ര​ക്ഷ​പ്പെ​ട്ട പെൺകുട്ടി അ​രു​വി​ക്ക​ര പോലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു.

ആര്‍എസ്എസും യുഡിഎഫും ചേർന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍

പെൺകുട്ടിയുടെ പരാതിയെ തു​ട​ർ​ന്ന് ഇ​യാ​ളെ പോലീസ് അ​റ​സ്റ്റ് ചെ​യ്യു​കയായി​രു​ന്നു. സ്ത്രീ​ക​ളോ​ട് അപമര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് നേരത്തെ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യിലുള്ള ക​ണ്ണ​ട ക​ട​യി​ൽ വ​ച്ച് നാ​ട്ടു​കാ​ർ ഇ​യാ​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button