CinemaLatest NewsNewsIndiaEntertainment

കോവിഡിനെ തുടർന്ന് പണിയില്ല: ഉപജീവനത്തിനായി മദ്യശാല ആരംഭിച്ച് തെലുങ്ക് നടൻ

ഹൈദരാബാദ് :കോവിഡ് കാലത്ത് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ.
തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന നടന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

രണ്ട് പതിറ്റാണ്ടായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു രഘു. കോവിഡിനെ തുടർന്ന് അവസരങ്ങൾ കുറഞ്ഞതാണ് മദ്യശാല ആരംഭിക്കാൻ കാരണം. കോവിഡിന് മുമ്പ് അഭിനയിച്ച ചില സിനിമകൾ തിയേറ്ററുകൾ അടച്ചിട്ടതോടെ പുറത്തിറങ്ങിയില്ല. ഉപജീവനത്തിന് മറ്റു വഴികളില്ലാതെ മദ്യവിൽപനയിലേക്ക് കടക്കുകയായിരുന്നു.

Read Also :  തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മദ്യശാലയെ കൂടാതെ ജൈവകൃഷി മേഖലയിലും നടൻ കടന്നിട്ടുണ്ട്. ഹൈദരാബാദ് അതിർത്തിയിലെ കൃഷിയിടത്തിലാണ് രഘുവിന്റെ ജൈവകൃഷി സംരംഭം. ജോലി ഇല്ലാതായതോടെ ആദ്യം കൃഷിയിലേക്കാണ് തിരിഞ്ഞത്. എന്നാൽ കൂടുതൽ ലാഭം മദ്യവിൽപ്പനയ്ക്കാണെന്ന് മനസ്സിലാക്കി മദ്യശാല ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button