KeralaLatest NewsNews

മദ്രസകളിൽ മതഭ്രാന്ത് പഠിപ്പിക്കുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ്: പരാതി നൽകി പോപ്പുലർ ഫ്രണ്ട്

വള്ളികുന്നം: മദ്രസകളിൽ മതഭ്രാന്ത് പഠിപ്പിക്കുന്നുവെന്ന് ഫേസ്‌ബുക്കിൽ കമന്റിട്ട ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നൽകി പോപ്പുലർ ഫ്രണ്ട്. ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖല പ്രസിഡന്റും,സിപിഎം പുത്തൻ ചന്ത ബ്രാഞ്ച് സെക്രട്ടറിയുമായ ഉദിത്ത് ശങ്കറിനെതിരെയാണ് പരാതി. പോപുലർ ഫ്രണ്ട് കാമ്പിശ്ശേരി യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ.പി.എസ്. ആണ് ഡിവൈഎഫ്ഐ നേതാവിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ വള്ളികുന്നം പോലീസിൽ പരാതി നൽകിയത്.

‘എട്ടും പൊട്ടും മനസിലാകാത്ത കുഞ്ഞുങ്ങളുടെ തലച്ചോറിൽ മതഭ്രാന്ത് കുത്തി നിറയ്ക്കുന്ന മദ്രസ മത പഠനം കൂടെ നിർത്തിയാൽ സന്തോഷം’ എന്ന് ഉദിത്ത് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഉദിത്തിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button