CricketLatest NewsNewsSports

ആ ടീമുകളിലേക്ക് തിരികെയെത്താൻ ഒരു കളിക്കാരനും ആഗ്രഹിക്കില്ല: ഡാനിയല്‍ വെറ്റോറി

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളിലേക്ക് തിരികെയെത്താൻ ഒരു കളിക്കാരനും ആഗ്രഹിക്കില്ലെന്ന് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയല്‍ വെറ്റോറി. ബെന്‍ സ്റ്റോകസ് അക്കൂട്ടത്തിലുള്ള ഒരു താരമാണെന്നും മികവ് കാണിക്കുന്ന ടീമിനൊപ്പം പോകാനാവും ഈ താരങ്ങൾ ആഗ്രഹിക്കുക എന്നും വെറ്റോറി അഭിപ്രായപ്പെട്ടു.

‘രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ഫ്രാഞ്ചൈസികളിലേക്ക് തിരികെ എത്താന്‍ കളിക്കാര്‍ ആഗ്രഹിക്കില്ല. മികച്ച പ്രകടനം പുറത്തെടുക്കാതെ, പ്ലേഓഫ് കടക്കാനാവാതെ നില്‍ക്കുന്ന ഫ്രാഞ്ചൈസികളാണ് ഇവര്‍. വിജയിച്ചു നില്‍ക്കുന്ന ഫ്രാഞ്ചൈസിയിലേക്ക് പോയി അവസരം പ്രയോജനപ്പെടുത്താനാവും കളിക്കാര്‍ ആഗ്രഹിക്കുക.’

Read Also:- മാനസിക പ്രശ്നങ്ങളെ ചെറുക്കാൻ കട്ടന്‍കാപ്പി

‘ബെന്‍ സ്റ്റോക്ക്സ് ഉള്‍പ്പെടെയുള്ളവര്‍ അത്തരത്തിലുള്ള കളിക്കാരാണ്. രാജസ്ഥാന്റെ പ്ലാനില്‍ സ്റ്റോക്ക്സ് ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ മികവ് കാണിക്കുന്ന ടീമിനൊപ്പം നിന്ന് വെല്ലുവിളി ഏറ്റെടുക്കാനാവും അവര്‍ക്ക് ഇഷ്ടം’ വെറ്റോറി പറഞ്ഞു.

shortlink

Post Your Comments


Back to top button