KeralaLatest NewsNews

പ്രശസ്ത ഗായകൻ തോപ്പി‍ൽ ആന്റോ അന്തരിച്ചു

കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം

കൊച്ചി: ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ച പ്രശസ്ത ഗായകൻ തോപ്പി‍ൽ ആന്റോ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.

പതിനഞ്ചാം വയസ്സിൽ ഇടപ്പള്ളി കോമള മ്യൂസിക്കൽ ക്ലബ്ബിന്റെ ഗാനമേളയിൽ പങ്കെടുത്ത ആന്റോ കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിൻ സാക്‌സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. നാടകരംഗത്തെ അതികായകന്മാരായ സി.ജെ. തോമസ്, എൻ.എൻ. പിള്ള, പി.ജെ. ആന്റണി, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങിയവരുടെ പിന്തുണ ആന്റോയ്ക്ക് ലഭിച്ചിരുന്നു.

read also: പൊലീസുകാര്‍ കാരണമില്ലാതെ മര്‍ദ്ദിച്ചതായി വി.ഡി സതീശന്റെ പേഴ്‌സ്ണല്‍ സ്റ്റാഫ് അംഗം

ഫാദർ ഡാമിയനിലെ പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു എന്ന ഗാനമാണ് ആദ്യമായി ആന്റോ സിനിമയ്ക്കു വേണ്ടി പാടിയത്. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പാടിയ ആന്റോയുടെ അവസാന ഗാനം ഹണീ ബീ 2വിലാണ്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ.

shortlink

Post Your Comments


Back to top button