Latest News

ഹലാല്‍ ശര്‍ക്കര വിവാദം : കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി

ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള ശ​ര്‍​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടുന്ന ഹ​ര്‍​ജി​യി​ല്‍ ആണ് നടപടി

കൊച്ചി: ശ​ബ​രി​മ​ല​യി​ല്‍ ഹലാല്‍ ശര്‍ക്കര ഉപയോ​ഗം സംബന്ധിച്ച വിവാദത്തില്‍ കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി. ഇതിനായി ഒരാഴ്ചകൂടി സമയം കോടതി അനുവദിച്ചു. ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള ശ​ര്‍​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടുന്ന ഹ​ര്‍​ജി​യി​ല്‍ ആണ് നടപടി.

അന്യ മതസ്ഥരുടെ മുദ്ര വെച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോ​ഗിക്കാന്‍ പാടില്ലെന്ന് കാണിച്ച്‌ ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എ​സ്ജെആ​ര്‍ കു​മാ​റാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹലാല്‍ ശര്‍ക്കര ഉപയോ​ഗിച്ച്‌ നിര്‍മ്മിച്ച പ്രസാദ വിതരണം അ‌ടിയന്തരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യ യോ​ഗ്യമല്ലാത്ത ശര്‍ക്കര പി‌ടിച്ചെടുത്ത് നശിപ്പിക്കണമെന്നുമായിരുന്നു എസ്ജെആ​ര്‍ കു​മാ​ര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Read Also : മത്സ്യബന്ധന ബോട്ട് കടലിലെ കല്‍ത്തിട്ടയില്‍ ഇടിച്ച് അപകടം

ക​രാ​റു​കാ​രാ​യ മ​ഹാ​രാ​ഷ്​​ട്ര​ വ​ര്‍​ധാ​ന്‍ അ​ഗ്രോ പ്രോ​സ​സി​ങ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്കും ശ​ബ​രി​മ​ല​യി​ല്‍ ബാ​ക്കി​വന്ന ശ​ര്‍​ക്ക​ര ലേ​ല​ത്തി​ലെടുത്ത തൃ​ശൂ​രി​ലെ സ​തേ​ണ്‍ അ​ഗ്രോ ടെ​ക്കിനുമാണ് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹ​ര്‍​ജി ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം വീണ്ടും പരിഗണിക്കും.

ജ​സ്​​റ്റി​സ് അ​നി​ല്‍ കെ ​ന​രേ​ന്ദ്ര​ന്‍, ജ​സ്​​റ്റി​സ് പിജി അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേവ​സ്വം ഡി​വി​ഷ​ന്‍ ബെ​ഞ്ചാണ് ഹര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button