ധാരാളം ഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ്. ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാകാവുന്നതേയുള്ളൂ. മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും എല്ലാമായി ഏതു പ്രായക്കാർക്കും ഒരു പോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. കാര്‍ബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്.
Read Also : മോഡലുകളുടെ മരണം: സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളെ കസ്റ്റഡിയിലെടുക്കും
കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ഗുണങ്ങള്‍ ഓട്‌സിനുണ്ട്. ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്സ് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഈ മീല്‍സ് തീര്‍ച്ചയായും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
സ്മൂത്തി ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്തിയിലേക്ക് കുതിര്‍ത്ത കുറച്ച് ഓട്‌സ് ചേര്‍ക്കാന്‍ ശ്രമിക്കുക. വാഴപ്പഴം ഉപയോഗിച്ചോ മറ്റോ തയ്യാറാക്കുന്ന സ്മൂത്തികളിലേയ്ക്ക് അല്പം ഓട്സ് കൂടെ ചേര്‍ക്കാം.
Post Your Comments