വാഷിംഗ്ടൺ: ഇസ്രായേലിൽ ആറു ദിന യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഞാൻ ഇസ്രായേലി മധ്യസ്ഥനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജോ ബൈഡൻ. ഗോൾഡ മിർ ഇസ്രായേൽ ഭരിച്ചിരുന്ന കാലഘട്ടത്തിൽ, താൻ നിയമ വിദ്യാർത്ഥിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹനൂക്ക് ചടങ്ങിനിടയിൽ മെനോറയിൽ ദീപം കൊളുത്തവേയാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.
1967-ൽ ആറു ദിന യുദ്ധം നടക്കുമ്പോഴാണ് അദ്ദേഹം ഇസ്രായേലിന്റേയും ഈജിപ്തിന്റേയും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നത്. അതിനു ശേഷം, പിന്നീടുള്ള രണ്ടു വർഷത്തേക്ക് ഗോൾഡ മിർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേൽ ഭരിച്ചിരുന്ന ഗോൾഡ മിർ അടക്കം എല്ലാ പ്രധാനമന്ത്രിമാരെയും തനിക്ക് നന്നായി അറിയാമായിരുന്നുവെന്ന് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. അതു കൊണ്ടാണ് മധ്യസ്ഥനായി പ്രവർത്തിച്ചിരുന്ന തന്നെ ഈ ചടങ്ങിലേക്ക് മിർ ക്ഷണിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
1974-ൽ യോം കിപ്പൂർ യുദ്ധം നടന്നിരുന്ന സമയത്തും ഈജിപ്തിലേക്ക് ഇസ്രായേലിന്റെ ദൂതനായി ബൈഡനെ അയച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ധി സംഭാഷണത്തിനൊടുവിൽ ഈജിപ്ത് തന്ത്രപരമായി കൈയ്യടക്കി വെച്ചിരുന്ന പ്രദേശങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു.
Post Your Comments