ThrissurNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വ്യാ​ജ വൈ​ദ്യ​ൻ പിടിയിൽ

പോ​ട്ടോ​ർ വെ​ള്ള​റോ​ഡ് തെ​ക്കേ ക​വ​റ​ത്തോ​ടു വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ ( ഗോ​പി​സ്വാ​മി, 50) ആ​ണ് പൊലീസ് പിടിയിലായത്

പേ​രാ​മം​ഗ​ലം: തൃ​ശൂ​രി​ൽ 12 വ​യ​സു​കാരി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ്യാ​ജ വൈ​ദ്യ​ൻ പിടിയിൽ. പോ​ട്ടോ​ർ വെ​ള്ള​റോ​ഡ് തെ​ക്കേ ക​വ​റ​ത്തോ​ടു വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ ( ഗോ​പി​സ്വാ​മി, 50) ആ​ണ് പൊലീസ് പിടിയിലായത്.

2020 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ന്ത്ര​ണ്ടു​കാ​രി​യു​ടെ ത​ല​വേ​ദ​ന മാ​റ്റു​ന്ന​തി​നു​ള്ള ചി​കി​ത്സ​യ്ക്കി​ടെ കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

യൂ​സ്ഡ് കാ​റു​ക​ൾ വാ​ങ്ങി മ​റി​ച്ചു വിൽക്കുന്ന ജോ​ലി​യാ​ണ് പ്ര​തി ഗോ​പി​നാ​ഥ​ന്. കൂ​ടാ​തെ നാ​ട്ടി​ൽ പൂ​ജ​ക​ൾ ചെ​യ്യു​ക​യും ഏ​ല​സു​ക​ൾ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യും, നാ​ഡി​ചി​കി​ത്സ, ഉ​ഴി​ച്ചി​ൽ എ​ന്നി​വ ന​ട​ത്തു​ക​യും ചെ​യ്യും.

Read Also : മ​ണി​ചെ​യി​ൻ മോഡൽ തട്ടിപ്പ് : കോ​ടി​ക​ൾ തട്ടിയെടുത്ത ദമ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്

ഇയാൾ ത​മി​ഴ്നാ​ട് ഉ​ൾ​പ്പ​ടെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പൂ​ജ​ക​ളും വ്യാ​ജ ചി​കി​ത്സ​യും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button