
സെക്കന്തരാബാദ്: അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഭാരത് ഡൈനാമിക്സുമായി കരസേന മിസൈല്‍ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. 471.41 കോടി രൂപയുടെ ആയുധ നിര്‍മ്മാണ കരാറിനാണ് ധാരണയിലെത്തിയത്. ഐ.ജി.എല്‍.എ മിസൈലുകളാണ് കരസേന സ്വന്തമാക്കുന്നത്.
Read Also : സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്വട്ടേഷൻ സംഘം: രാഷ്ട്രീയകൊലപാതകമല്ല, വ്യക്തിവൈരാഗ്യമെന്നു പോലീസ്
നിലവില്‍ ഉപയോഗിക്കുന്ന ഐ.ജി.എല്‍.എ മിസൈലുകള്‍ ശക്തികൂട്ടാന്‍ ലക്ഷ്യമിട്ടുളളതാണ് കരാര്‍. മിസൈലുകള്‍ പത്തുവര്‍ഷത്തേക്ക് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കും. വിദൂര നിയന്ത്രിത മിസൈലുകള്‍, കടലില്‍ പ്രവര്‍ത്തിക്കുന്നവ, വിമാനങ്ങളില്‍ നിന്നും ഉപയോഗിക്കാന്‍ സാധിക്കുന്നവ എന്നിവയ്ക്കൊപ്പം കരയില്‍ ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങളും ഉപകരണങ്ങളും ഭാരത് ബയോടെക് നിര്‍മ്മിക്കുകയാണ്.
രാജ്യത്തിനാവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ അതിവേഗം നിര്‍മ്മിക്കാനാവശ്യമായ ഗവേഷണങ്ങള്‍ക്കും ഭാരത് ഡൈനാമിക്സ് വേഗം കൂട്ടിയിരിക്കുകയാണ്.
Post Your Comments