Latest NewsNewsCarsAutomobile

മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഈ എസ്‌യുവികളിൽ ചിലത് ടൊയോട്ടയുമായി ചേർന്ന് വികസിപ്പിച്ചെടുക്കും.

എസ്‌യുവികൾ കൂടാതെ, അടുത്ത തലമുറകളെ അവതരിപ്പിക്കാനും നിലവിലുള്ള മോഡലുകളുടെ മുഖം മിനുക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നു. 50 ശതമാനത്തിൽ നിന്ന് 43.50 ശതമാനമായി ഇടിഞ്ഞ നഷ്‍ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനാണ് പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിലൂടെ മാരുതി ലക്ഷ്യമിടുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതിയുടെ ചില പുതിയ എസ്‍യുവി മോഡലുകളെ ഒന്നു പരിചയപ്പെടാം..

മാരുതി സുസുക്കി ജിംനി 5-ഡോർ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി ജിംനി നെയിംപ്ലേറ്റ് രാജ്യത്ത് അവതരിപ്പിക്കും. എസ്‌യുവിയുടെ 5-ഡോർ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കും. അത് നീളമുള്ള വീൽബേസിനെ അടിസ്ഥാനമാക്കിയുള്ളതും ഏകദേശം 3.8 മീറ്റർ നീളമുള്ളതുമാണ്. 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടറും ഉൾപ്പെടും.

മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂർഖയ്ക്കും എതിരെയാണ് പുതിയ ജിംനിയുടെ സ്ഥാനം. കയറ്റുമതി വിപണികൾക്കായി 3-ഡോർ ജിംനിയുടെ RHD പതിപ്പ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 5-ഡോർ ജിംനിക്കൊപ്പം 3-ഡോർ മോഡലും കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ മാരുതി ബ്രെസ

YTA എന്ന രഹസ്യനാമത്തില്‍ മാരുതി സുസുക്കി പുതിയ തലമുറ വിറ്റാര ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് പുതിയ ബ്രെസയായി വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. രസകരമായ ചില ഡിസൈനുകളും ഇന്റീരിയർ മാറ്റങ്ങളും വെളിപ്പെടുത്തുന്ന പുതിയ മോഡലിന്‍റെ ചിത്രങ്ങല്‍ ഇതിനകം ചോർന്നിരുന്നു. പുതിയ മോഡൽ മൊത്തത്തിലുള്ള ബോക്‌സി പ്രൊഫൈൽ നിലനിർത്തും. എങ്കിലും, ഡിസൈൻ ഘടകങ്ങളും ബോഡി പാനലുകളും പൂർണ്ണമായും പുതിയതായിരിക്കും.

പുതിയ മോഡൽ ഫാക്ടറിയിൽ ഘടിപ്പിച്ച ഇലക്ട്രിക് സൺറൂഫ്, പുതിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, സിം അധിഷ്ഠിത കണക്റ്റിവിറ്റി ഓപ്ഷൻ എന്നിങ്ങനെ നിരവധി ഉയർന്ന സവിശേഷതകളോടെയാണ് വരുന്നത്. പാഡിൽ ഷിഫ്റ്ററുകളോട് കൂടിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും 6 എയർബാഗുകളും ലഭിക്കാൻ സാധ്യതയുണ്ട്.

മാരുതി YTB കോംപാക്റ്റ് എസ്‌യുവി

ബ്രെസ കൂടാതെ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് എന്നിവയുടെ വിലയേറിയ പതിപ്പുകൾക്ക് എതിരാളിയായി ഒരു പുതിയ പ്രീമിയം കോംപാക്റ്റ് എസ്‌യുവിയും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. YTB ​​എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്നപുതിയ എസ്‌യുവി ബലേനോയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലീറ്റർ പെട്രോൾ എഞ്ചിനാകും ഇതിന് കരുത്തേകുന്നത്. പുതിയ മോഡലിന് കൂപ്പെ ശൈലിയിലുള്ള മേൽക്കൂരയും സ്‌പോർട്ടിയർ സ്റ്റാൻസും എസ്‌യുവി പോലുള്ള ക്ലാഡിംഗും ലഭിക്കാൻ സാധ്യതയുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്‍ത ഫ്യൂച്ചൂറോ-ഇ എസ്‌യുവി കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും YTB.

മാരുതി-ടൊയോട്ട YFG ഇടത്തരം എസ്‌യുവി

മാരുതി സുസുക്കിയും ടൊയോട്ട ജെവിയും ഇന്ത്യൻ വിപണിയിൽ പുതിയ ഇടത്തരം എസ്‌യുവി ഒരുക്കുന്നു. YFG എന്ന കോഡു നാമത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ഈ പുതിയ എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകും. കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, വിഡബ്ല്യു ടൈഗൺ, സ്കോഡ കുഷാക്ക്, എംജി ആസ്റ്റർ എന്നിവയ്‌ക്ക് എതിരാളികളായിരിക്കും. ടൊയോട്ടയുടെ ഡിഎൻജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ഈ മോഡല്‍, ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ ആയിരിക്കും ഉൽപ്പാദിപ്പിക്കപ്പെടുക. ഉയർന്ന വൈദ്യുതീകരണത്തോടുകൂടിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകാൻ സാധ്യത.

Read Also:- വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയത്തെ കുറിച്ച് അറിയാം!

മാരുതി സുസുക്കി 3-വരി പ്രീമിയം എസ്‌യുവി

Y17 എന്ന രഹസ്യനാമത്തില്‍ മാരുതി സുസുക്കി ഒരു പുതിയ മുൻനിര എസ്‌യുവിയും ഒരുക്കുന്നുണ്ട്. അത് മൂന്നുവരി മോഡലായിരിക്കും. ഇത് ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ് എന്നിവയ്ക്ക് എതിരാളിയാകും. പുതിയ എസ്‌യുവി എർട്ടിഗയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു; എന്നിരുന്നാലും, ഇത് YFG മിഡ്-സൈസ് എസ്‌യുവിയുടെ 7-സീറ്റർ ഡെറിവേറ്റീവ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button