ThrissurKeralaNattuvarthaLatest NewsNews

ആ​ളൂ​രി​ല്‍ 125ഓ​ളം പേ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ:ഭ​ക്ഷ്യ വി​ഷ​ബാ​ധ വി​വാ​ഹ സ​ല്‍ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തവർക്ക്

13 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്

ആ​ളൂ​ര്‍: വി​വാ​ഹ സ​ല്‍ക്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 125ഓ​ളം പേ​ർ​ക്ക്​ ഭ​ക്ഷ്യ വി​ഷ​ബാ​ധയേറ്റു. ഇ​വ​രി​ല്‍ 13 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കഴിഞ്ഞ മാസം 30-ന് ​ന​ട​ന്ന വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​ല്‍ 265-ഓ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ഭക്ഷ്യവി​ഷ​ ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാണാൻ തുടങ്ങിയത്.

പ​നി, വ​യ​റി​ള​ക്കം, ഛർ​ദി, ത​ല​വേ​ദ​ന എ​ന്നി​വ​ അ​നു​ഭ​വ​പ്പെ​ട്ട​വ​രാ​ണ്​ ക​റു​കു​റ്റി, ചാ​ല​ക്കു​ടി, പോ​ട്ട, കൊ​ട​ക​ര, കു​ഴി​ക്കാ​ട്ടു​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന്​ ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

Read Also : ബൈ​ക്കു​ക​ൾ കൂട്ടിയിടിച്ച് സം​സ്ഥാ​ന കാ​യി​ക​താ​രത്തിന് ദാരുണാന്ത്യം

സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് ജി​ല്ല ഫു​ഡ് സേ​ഫ്റ്റി അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗം ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ൻ​റു​മാ​രാ​യ രാ​ജു, ച​ന്ദ്ര​ന്‍, ഡോ. ​കെ.​ആ​ര്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​കെ. ശ്രീ​വ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ​ത്തിന്റെ സാ​മ്പി​ളു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യച്ചിട്ടുണ്ട്. വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​ല്‍ വി​ള​മ്പി​യ കാ​ട വി​ഭ​വ​ത്തി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button