Latest NewsLife StyleFood & CookeryHealth & Fitness

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ഗുണമോ, ദോഷമോ?: ഉത്തരം ഇതാ

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത്, നന്നല്ലെന്ന് പലരും പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്നും ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമെല്ലാമാണ് പൊതുവില്‍ കേള്‍ക്കാറുള്ള വാദങ്ങള്‍. എന്നാല്‍, ഇതിലെല്ലാം എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്?

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകയും പ്രമുഖ ന്യൂട്രീഷ്യനിസ്റ്റുമായ മുഗ്ധ പ്രദാന്‍ പറയുന്നത്. എന്നാല്‍ വെള്ളത്തിന് പകരം ‘സോഫ്റ്റ് ഡ്രിംഗ്‌സ്’ പോലുള്ള പാനീയങ്ങള്‍ അത്ര ആരോഗ്യകരമല്ലെന്നും മുഗ്ധ പറയുന്നു.

Read Also  :  വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാനൊരുങ്ങി ഒല

‘സാധാരണ വെള്ളമോ അല്ലെങ്കില്‍ നാരങ്ങാവെള്ളമോ ഇഞ്ചിയോ മിന്റോ ചേര്‍ത്ത വെള്ളമോ ഒക്കെ ഭക്ഷണത്തോടൊപ്പം തന്നെ കുടിക്കാവുന്നതാണ്. ഇതില്‍ ഒരു ആരോഗ്യപ്രശ്‌നവും വരാനില്ല. മാത്രമല്ല, ഇവയെല്ലാം ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുകയേ ചെയ്യൂ. വണ്ണം വര്‍ധിക്കുന്നതിന് അതിന്റേതായ കാരണങ്ങള്‍ കാണും. അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിന് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതും വണ്ണവും തമ്മില്‍ കാര്യമായ ബന്ധങ്ങളൊന്നുമില്ലെന്നും ഇവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button