എളുപ്പത്തിൽ വിശപ്പകറ്റാൻ ബ്രെഡാണ് പലരും തിരഞ്ഞെടുക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ബ്രെഡില്‍ വിശപ്പടക്കുന്നവരുണ്ട്. എന്നാൽ ബ്രെഡ് അത്ര നല്ല ആഹാരമല്ല. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. കൂടാതെ ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ ലഭിക്കില്ല.
എന്നാൽ നാരുകള്‍ അടങ്ങിയ ഗോതമ്പു ബ്രെഡിൽ ഈ ഗുണങ്ങള്‍ ലഭ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ ബ്രെഡില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതിലാവട്ടെ പഞ്ചസാരയും കൂടുതലാണ്. ഇതു രണ്ടുമാകട്ടെ ആരോഗ്യത്തിന് നല്ലതല്ല.
Read Also : തുളസിയില ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കൂ, ഗുണങ്ങൾ പലതാണ്
തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണ വസ്തു കൂടിയാണ് ബ്രെഡ് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം, പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നതും നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments