ന്യൂഡൽഹി: ഡൽഹി വായുമലിനീകരണത്തിൽ കാരണം നിരത്തി യുപി സർക്കാർ. ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് ഉത്തർപ്രദേശ് സുപ്രീംകോടതിയിൽ പറഞ്ഞു. വ്യവസായശാലകൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിക്കും. യുപിയിലെ കാറ്റ് ഡൽഹി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനിൽ നിന്നാണ് വരുന്നതെന്നുമായിരുന്നു സുപ്രീം കോടതിയിൽ യുപി സർക്കാരിന്റെ വാദം.
അതേസമയം യുപി സർക്കാരിന്റെ ഈ വാദത്തെ സിജെഐ എൻവി രമണ പരിഹസിച്ചു. അതിനാൽ പാക്കിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണോ എന്നും രമണ ചോദിച്ചു. ഡൽഹിയിലെ വായുമലിനീകരണം കൂടിയ സാഹചര്യത്തിൽ കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിർമ്മാണം നിർത്തിവയ്ക്കുന്നത് വിപരീദഫലം ചെയ്യുമെന്ന് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
Read Also: സിഐഎസ്എഫ് ക്യാമ്പിലേക്ക് വന്‍ ഭക്ഷണ ഓഡര്‍: കെണിയിൽ വീണ് ഹോട്ടലുടമ
ആശുപത്രി അടക്കമുള്ള ഹെൽത്ത് കെയർ സെന്ററുകളുടെ നിർമ്മാണം നിർത്തിവെക്കേണ്ടി വരുമെന്നും ഇത് ആരോഗ്യമേഖലയെ ബാധിക്കുമെന്നുമായിരുന്നു ഡൽഹി സർക്കാരിന്റെ വാദം. ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാരിനെയും തലസ്ഥാനത്തോട ചേർന്നുകിടക്കുന്ന സംസ്ഥാനങ്ങളെയും സുപ്രീം കോടതി നിശിദമായി വിമർശിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇത് തടയാനുള്ള പദ്ധി സമർപ്പിക്കണമന്നും കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
Post Your Comments