Latest NewsInternational

അതിർത്തിയിൽ 94,000 റഷ്യൻ ട്രൂപ്പുകൾ : ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്ന് ഉക്രൈൻ

പീരങ്കികളും കവചിത വാഹനങ്ങളുമടക്കം വൻ സൈനിക വിന്യാസം

കീവ്: ഉക്രൈൻ അതിർത്തിയിൽ 94,000 റഷ്യൻ സൈനിക ട്രൂപ്പുകൾ ആക്രമണത്തിനു സജ്ജരായി നിൽക്കുന്നെന്ന് ഉക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്. ഏതു നിമിഷവും വലിയൊരു ആക്രമണമുണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധ്യതകൾ വിലയിരുത്തുമ്പോൾ ജനുവരി അവസാനത്തോടു കൂടി റഷ്യ ആക്രമണം നടത്താനാണ് സാധ്യതയെന്ന് റെസ്നിക്കോവ് വ്യക്തമാക്കി. അതിശക്തമായ ഒരു ആക്രമണത്തിനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് റെസ്നിക്കോവ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

പീരങ്കികളും കവചിത വാഹനങ്ങളുമടക്കം വൻ സൈനിക വിന്യാസമാണ് റഷ്യ ഉക്രൈൻ അതിർത്തിയിൽ നടത്തിയിരിക്കുന്നത്. നാറ്റോ സഖ്യരാഷ്ട്രങ്ങൾ റഷ്യയ്ക്കു ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് പുടിന്റെ യുദ്ധപ്പുറപ്പാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button