ബെർലിൻ: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്ത വ്യക്തികൾക്ക് പൊതുസമൂഹത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജർമൻ സർക്കാർ. ജർമൻ ചാൻസലറായ ആഞ്ചല മെർക്കലാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിൽ കുത്തിവയ്പ് എടുക്കാത്തവർക്കുള്ള പ്രവേശനം കർശനമായും നിയന്ത്രിക്കും.
അടുത്ത വർഷം ഫെബ്രുവരിയോടെ, രാജ്യത്ത് പ്രതിരോധ വാക്സിനുകൾ നിർബന്ധമാക്കും. ഈ മാനദണ്ഡങ്ങൾ പ്രകാരം, കുത്തിവെപ്പ് എടുത്തവർക്ക് മാത്രമേ സിനിമ തീയേറ്ററുകളിലും, ഭക്ഷണശാലകളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുകയുള്ളൂ. കടകളിലും ഈ നിയമം കർശനമാക്കാൻ പോവുകയാണെന്ന് മെർക്കൽ അറിയിച്ചു.
കോവിഡ് നാലാം തരംഗം ജർമനിയിൽ അതിശക്തമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 388 പേരാണ് രോഗബാധിതരായി മരണമടഞ്ഞത്. അതിനാൽ തന്നെ, അതിശക്തമായ നിയന്ത്രണങ്ങളാണ് ജർമൻ സർക്കാർ കൈക്കൊള്ളുന്നത്.
Post Your Comments