Latest NewsUSANewsEuropeInternational

ഉക്രെയ്ൻ വിഷയം: റഷ്യക്കെതിരെ അമേരിക്ക

വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ അമേരിക്ക. ഉക്രെയിനിൽ റഷ്യയുടെ അനാവശ്യ കൈകടത്തൽ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഉക്രൈൻ അമേരിക്കയുടെ സുഹൃദ് രാജ്യമാണെന്നും യൂറോപ്യൻ യൂണിയന്റെ ഭാഗമായ മേഖലയിൽ അനാവശ്യ സംഘർഷം സൃഷ്ടിക്കാനാണ് റഷ്യൻ ഭരണകൂടം ശ്രമിക്കുന്നതെന്നും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു.

Also Read:വൃശ്ചികത്തിലെ പ്രദോഷം സവിശേഷതയുള്ളത്, ഇത്തരത്തിൽ അനുഷ്ഠിച്ചാൽ

യൂറോപ്യൻ മേഖലയിലെ രാജ്യങ്ങൾക്ക് നേരെ റഷ്യൻ ഭരണകൂടം നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നാറ്റോ മേധാവി ജനറൽ ജെൻസ് സ്റ്റോൾറ്റൻ ബർഗും പറഞ്ഞു. അതിർത്തി പങ്കിടുന്ന രാജ്യമായിരുന്നിട്ടും ഉക്രൈന് നേരെ റഷ്യ നടപ്പിലാക്കുന്ന നയം അധിനിവേശ സ്വഭാവമുള്ളതാണെന്ന് അമേരിക്കയും നാറ്റോ സഖ്യവും സംയുക്തമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ കാലത്ത് നിരവധി ദുരിതങ്ങളിലൂടെ കടന്നു പോയ ഉക്രൈൻ ജനത ഇന്ന് സ്വതന്ത്രരാണ്. എന്നാൽ റഷ്യയുടെ ശത്രുതാമനോഭാവത്തിൽ മാറ്റമില്ലെന്നും അമേരിക്ക ആരോപിച്ചു. അതേസമയം ഉക്രൈൻ വിഷയത്തിൽ റഷ്യയെ പ്രതിക്കൂട്ടിൽ നിർത്തുന്ന തെറ്റായ പ്രവണതയാണ് പാശ്ചാത്യ രാജ്യങ്ങൾ തുടരുന്നതെന്നും ഇത് വസ്തുതാവിരുദ്ധമാണെന്നും ആയിരുന്നു റഷ്യയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button