Latest NewsKeralaNews

പെരിയ കേസില്‍ പ്രതികളായ സിപിഎമ്മുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല: കെ സുരേന്ദ്രന്‍

ഇതിന് മുമ്പ് ഇത്രയും ദുര്‍ബലനായ മുഖ്യമന്ത്രിയും പിടുപ്പുകെട്ട സര്‍ക്കാരും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ സിപിഎമ്മുകാരായത് കൊണ്ട് തന്നെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ ഹാജരാക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ‘തമിഴ്‌നാടിന് വെള്ളം,കേരളത്തിന്സുരക്ഷ’: മുല്ലപ്പെരിയാര്‍അണക്കെട്ട് ഡികമ്മിഷന്‍ചെയ്യണം, പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

ഇതിന് മുമ്പ് ഇത്രയും ദുര്‍ബലനായ മുഖ്യമന്ത്രിയും പിടുപ്പുകെട്ട സര്‍ക്കാരും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ കേസില്‍ കുറ്റവാളികളായ അഞ്ച് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ സിബിഐയ്ക്ക് വരേണ്ടി വന്നുവെന്നും ബന്ധുക്കളുടെ ആവശ്യം അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഉണ്ടായ കേസുകളില്‍ പലതും സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിലും ചാവക്കാട്ടെ ബിജെപി പ്രവര്‍ത്തകന്റെ കേസും അട്ടിമറിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രതിക്കൂട്ടിലാകുന്ന എല്ലാ കേസുകളും സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് കേസ് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button