KollamKeralaNattuvarthaLatest NewsNews

ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽ നിന്ന്​ ലഭിച്ച ഫോണിലൂടെയാണ് ഇവർ പരിചയപ്പെട്ടത്

ഓയൂർ: ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് ഭവനിൽ ശ്യാംകുമാർ (26) ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി സ്കൂളിൽ നിന്ന്​ ലഭിച്ച ഫോണിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ട ശ്യാം സ്ഥിരമായി ചാറ്റു ചെയ്തിരുന്നു. തുടർന്ന് വാട്സാപ്പിലൂടെ ഇരുവരും പ്രണയത്തിലായി.

Read Also :നീലിമല തുറക്കുന്നു : സന്നിധാനത്തും നീലിമലയിലും പരിശോധനകള്‍ നടത്തി റവന്യു ഉദ്യോഗസ്ഥര്‍

കഴിഞ്ഞ ദിവസം ശ്യാം പെൺകുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഓയൂരിൽ നിന്നും ബസ് കയറി വേളമാനൂരെത്തി. പെൺകുട്ടിയെ കാത്ത് ശ്യാംകുമാർ അവിടെ നിന്നിരുന്നു. അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button