കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കേരളത്തിലെ എല്ലാ പ്രധാന മുസ്ലിം സംഘടനാ പ്രതിനിധികളും വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ ഖുതുബയിലോ നമസ്‌കാരശേഷമോ വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ഉപയോഗവും സംബന്ധിച്ച ലഘു വിശദീകരണം നല്‍കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തങ്ങള്‍ക്കു കീഴിലെ ഖത്തീബുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളെ മാത്രമേ ജീവനക്കാരാക്കൂ എന്നത് പോലെ വഖഫ് ബോര്‍ഡില്‍ മുസ്ലിമിനെ മാത്രമേ ജീവനക്കാരാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചതോടെ എന്തോ അവസരം കിട്ടിയെന്ന് മുസ്ലീംലീഗ് കരുതിയിരിക്കുകയാണ്. ലീഗ് ആളെ പറ്റിക്കുന്നതില്‍ വിദഗ്ദരാണ് ,ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളെ മാത്രമേ ജീവനക്കാരാക്കു എന്നത് പോലെ വഖഫ് ബോര്‍ഡില്‍ മുസ്ലീമിനെ മാത്രമേ ജീവനക്കാരാക്കൂ’, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
Post Your Comments