Latest NewsIndiaNews

2024-ൽ കോൺഗ്രസ് 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: ഗുലാം നബി ആസാദ്

ന്യൂഡൽഹി : 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയ സാധ്യത താൻ കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ചിൽ നടന്ന റാലിയിലാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ഗുലാം നബി ആസാദിന്റെ വാക്കുകൾ.

‘കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ കഴിയൂ. നിലവിലുള്ള കേന്ദ്രസർക്കാർ അത് റദ്ദാക്കി. അതുകൊണ്ട് പുതിയൊരു സർക്കാർ വരേണ്ടി വരും. പക്ഷേ 2024-ലും കോൺഗ്രസ് 300 സീറ്റുകൾ നേടുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനുള്ള യാതൊരു സാധ്യതയും ഇപ്പോൾ കാണുന്നില്ല’- ഗുലാം നബി ആസാദ് പറഞ്ഞു.

Read Also  :  ഡിജിറ്റല്‍ വേര്‍തിരിവുകള്‍ പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ആര്‍ ബിന്ദു

അതേസമയം, രാഷ്‌ട്രീയപരമായ കാര്യങ്ങളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്‌ട്രീയപാർട്ടികളും മറുപക്ഷത്തുള്ളവരെ അധിക്ഷേപിച്ച് സംസാരിക്കുന്നതിന് പകരം പ്രവർത്തിച്ച് കാണിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വിശ്വാസമുണ്ടാകുന്ന രീതിയിൽ അവർക്ക് പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button