ബെംഗളൂരു : ഭാര്യയുടെ അമിത വൃത്തിയെ തുടർന്ന് വിവാഹമോചനം തേടി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍. കോവിഡ് കാലത്ത് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സമയത്ത് തന്റെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകിയതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.
2009ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് ഉടന്‍ തന്നെ ജോലിയുടെ ഭാഗമായി സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഭാര്യയും ബ്രിട്ടനില്‍ പോയി. പ്രമുഖ ഐടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോകാതെ വീട്ടില്‍ തന്നെയായിരുന്നു. ആദ്യ രണ്ടുവര്‍ഷം ജീവിതം സന്തോഷം നിറഞ്ഞതായിരുന്നുവെന്ന് യുവാവ് പറയുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. ഭാര്യയ്ക്ക് ഒസിഡി രോഗമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു.
Read Also : പ്രകൃതി വിരുദ്ധ പീഡനവും ലഹരി ഉപയോഗവുമായി നിറയുന്ന ഫ്‌ലാറ്റ് മുറി: സൈജുവിന് പിന്നാലെ ‘പപ്പവട’യും സംശയനിഴലിൽ
പിന്നീട് നാട്ടിലെത്തി ഫാമിലി കൗണ്‍സിലിങ്ങിന് വിധേയമായി. തുടര്‍ന്ന് പഴയപോലെ തന്നെയായിരുന്നു. അതിനിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇതോടെ വീണ്ടും കുടുംബബന്ധം വഷളായെന്നും യുവാവ് പറയുന്നു. ഭാര്യയുടെ ഒസിഡി രോഗം കൂടി. വീട്ടിലെ എല്ലാം കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്തിരുന്ന തന്റെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് ഭാര്യ കഴുകിയതായും യുവാവ് ആരോപിക്കുന്നു.
ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചിരുന്നതായും യുവാവ് ആരോപിക്കുന്നു. ഭര്‍തൃമാതാവ് മരിച്ച സമയത്ത് തന്നെയും കുട്ടികളെയും വീടിന് പുറത്താക്കി. വീട് വൃത്തിയാക്കുന്നതിന്റെ പേരില്‍ 30 ദിവസമാണ് പുറത്തുനിര്‍ത്തിയത്. കുട്ടികളോട് വരെ അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുകി വൃത്തിയാക്കാന്‍ പറഞ്ഞ് തുടങ്ങി. സഹിക്കാന്‍ കഴിയാതെയാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു. ഇരുവര്‍ക്കും മൂന്ന് കൗണ്‍സിലിങ്ങ് നടത്തിയെങ്കിലും ഫലം കണ്ടില്ല. തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഭാര്യ പറയുന്നത്.വിവാഹ മോചനം ലഭിക്കുന്നതിന് ഭര്‍ത്താവ് നുണ പറയുകയാണ് എന്നും ഭാര്യ ആരോപിക്കുന്നു.
Post Your Comments