Latest NewsInternational

ഒമിക്രോൺ വകഭേദം : ആദ്യ കേസ് സ്ഥിരീകരിച്ച് യു.എസ്

ഈയിടെ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തിയ പ്രസ്തുത വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അധികൃതർ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്

ന്യൂയോർക്ക്: രാജ്യത്തെ ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ച് യു.എസ്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഭാഗമാണ് യു.എസിലെ ആദ്യ കോവിഡ് വകഭേദമായ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ സാൻഫ്രാൻസിസ്കോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഇന്നലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിലെത്തിയ വ്യക്തിയിലാണ് രോഗത്തിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. നിലവിൽ, രോഗിയെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് അധികാരികൾ അറിയിച്ചു. രണ്ടു ഡോസ് വാക്സിനേഷനും എടുത്ത ഇയാൾ, തിങ്കളാഴ്ച മുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. ഇതോടെ, ഒമിക്രോൺ ഫലപരിശോധന വരുന്നതു വരെ ഇയാളെ അധികൃതർ നിരീക്ഷണത്തിൽ ആക്കുകയായിരുന്നു.

കോവിഡ് മഹാമാരി ഏറ്റവും നാശനഷ്ടം വിതച്ച രാജ്യങ്ങളിലൊന്നാണ് യു.എസ്. അതു കൊണ്ടു തന്നെ, ഇത്തവണ ശക്തമായ മുൻകരുതലുകളാണ് അധികാരികൾ സ്വീകരിച്ചിട്ടുള്ളത്. ഈയിടെ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തിയ പ്രസ്തുത വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അധികൃതർ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി തദ്ദേശ ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button