ThiruvananthapuramKeralaNattuvarthaLatest NewsNews

‘അമ്മ വരുമ്പോൾ ഷവർമയും ഉള്ളിവടയും വാങ്ങണേ, ഒരു കാര്യം പറയാനുണ്ട്’: വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന മകനെ

വിതുര: ‘എനിക്ക് അമ്മയോട് ഒരുകാര്യം പറയാനുണ്ട്, അമ്മ മടങ്ങിവരുമ്പോള്‍ പറയാം’, അവസാനമായി അഭിജിത്ത് പറഞ്ഞതിങ്ങനെയായിരുന്നു. മകന് ഏറെ ഇഷ്ടമുള്ള ഉള്ളിവടയും ഷവർമയും വാങ്ങി അമ്മ ശുഭയും ചേട്ടൻ അനന്തുവും വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അവർക്ക് വിശ്വസിക്കാനായില്ല. വീടിനകത്ത് കയറിൽ തൂങ്ങിയാടുന്ന ഇളയ മകന്‍ അഭിജിത്തിനെയായിരുന്നു അവർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം..!!

കഴിഞ്ഞ ദിവസമാണ് തോട്ടുമുക്ക് ചായം മണലയം ശ്രീനിലയത്തില്‍ അഭിജിത്ത് ജീവനൊടുക്കിയത്. അമ്മയും ചേട്ടനും അഡ്മിഷനുമായി ബന്ധപ്പെട്ട് ഗവ. കോളജിലേക്ക് പോയ സമയത്തായിരുന്നു അഭിജിത്ത് ആത്മഹത്യ ചെയ്തത്. ഇവരെ ഫോണിൽ വിളിച്ച് വരുമ്പോൾ ഷവർമയും ഉള്ളിവടയും വാങ്ങിവരണമെന്ന് അഭിജിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവർ വീട്ടിലെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന അഭിജിത്തിനെയായിരുന്നു കണ്ടത്.

അഭിജിത്തിന്‌ ജീവനുണ്ടായിരുന്നു. നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കയർ മുറിച്ച് അഭിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അഭിജിത്തിന്റെ അച്ഛന്‍ അജയന്‍ ഇന്ന് രാവിലെ നാട്ടിലെത്തി. ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്നാണ് വിവരം. അതേസമയം, അഭിജിത്ത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button