Jobs & VacanciesLatest NewsNewsCareerEducation & Career

സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവ്: ഡിസംബർ 24 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്.

ഓരോ ജില്ലയിലുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളുമുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങൾ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read Also  :  അവസാനം ഡല്‍ഹിയും പെട്രോളിന് വില കുറച്ചു, പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറയും

താത്പര്യമുള്ളവർ നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിതാശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം – 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button