
മുംബൈ: ഡിയാക്ക് എസ്‍യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കുമെന്ന് സ്‌കോഡ. കമ്പനിയുടെ ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണയോട്ടം നടത്തുന്ന ഈ എസ്‌യുവിയെ അടുത്തിടെ ഇന്ത്യന്‍ നിരത്തുകളിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കൂടാതെ സ്‌കോഡ ഇതിനകം തന്നെ പുതിയ കൊഡിയാക് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഈ വർഷം ഡിസംബറിൽ കൊഡിയാകിന്റെ ഉത്പാദനം ആരംഭിക്കും. CKD അഥവാ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ യൂണിറ്റായാണ് കോഡിയാക് ഇന്ത്യയിലെത്തുന്നത്. വാഹനത്തിന്‍റെ വില ഏകദേശം 34 ലക്ഷം രൂപ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോക്‌സ്‌വാഗൺ ടിഗ്വാൻ, എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ എന്നിവയ്‌ക്കെതിരെയാണ് സ്‌കോഡ കൊഡിയാക്ക് മത്സരിക്കുന്നത്. കോഡിയാക് ഇനി പെട്രോൾ എൻജിൻ മാത്രമേ നൽകൂ. ഇത് 2.0 ലിറ്റർ ശേഷിയുള്ള ടർബോചാർജ്ഡ്, നാല് സിലിണ്ടർ യൂണിറ്റായിരിക്കും. എഞ്ചിന് 190 പിഎസ് പരമാവധി കരുത്തും 320 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.
Read Also:- പുത്തൻ സ്‌കൂട്ടര്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി
ഏഴ് സ്‍പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും ട്രാന്‍സ്‍മിഷന്‍. സ്‌കോഡ ഒക്ടാവിയ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഓൾസ്‌പേസ്, സ്‌കോഡ സൂപ്പർബ്, ഔഡി ക്യൂ2 എന്നിവയിൽ കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്. ഇതിന് മുമ്പ് 150 PS പരമാവധി കരുത്തും 340 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0-ലിറ്റർ TDI ഡീസൽ എഞ്ചിൻ കോഡിയാക് വാഗ്ദാനം ചെയ്തിരുന്നു.
Post Your Comments