
ഇരിക്കൂർ : വിവാഹ തട്ടിപ്പു വീരനായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം കോടത്തല്ലൂരിലെ പുത്തൻപറമ്പിൽ കബീറാണ് (37) പൊലീസ് പിടിയിലായത്. ഇരിക്കൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2013 ജൂൺ 28നാണ് കേസിനാസ്പദമായ സംഭവം. ഇരിക്കൂർ പൈസായിലെ 34കാരി കബീറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തൃശൂരിൽ വിവാഹിതനായ ഇയാൾ അക്കാര്യം മറച്ചുവെച്ച് വയക്കാംകോട് പൈസായിലെ യുവതിയെ വിവാഹം കഴിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
Read Also : അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ഈ കേസിൽ അറസ്റ്റിലായ കബീർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോടത്തല്ലൂരിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് അവിടെ ചെന്നാണ് പൊലീസ് പിടികൂടിയത്.
സി.ഐ സിബീഷ്, സീനിയർ സി.പി.ഒ: എ.ജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments