Latest NewsIndia

യുപിഎ ചരിത്രമായി, പവാറിനെ കണ്ട ശേഷം കോൺഗ്രസിനെതിരെ അതൃപ്തി പരസ്യമാക്കി മമത

നേരത്തെ പാർലമെൻറിൽ കോൺഗ്രസിനൊപ്പം ചേരാനും ടിഎംസി വിസമ്മതിച്ചിരുന്നു.

മുംബൈ: യുപിഎ ചരിത്രമായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കെതിരെ ഉറച്ച ബദല്‍ രൂപപ്പെടണം എന്നും ഇതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും മമത ചൂണ്ടിക്കാട്ടി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസിനെതിരെയുള്ള അതൃപ്തി മമത പരസ്യമാക്കിയത്. നേരത്തെ പാർലമെൻറിൽ കോൺഗ്രസിനൊപ്പം ചേരാനും ടിഎംസി വിസമ്മതിച്ചിരുന്നു.

അതേസമയം . മമതയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് പ്രതികരിച്ച ശരദ് പവാര്‍ കോണ്‍ഗ്രസായാലും മറ്റേത് പാര്‍ട്ടിയായാലും ബിജെപിയെ എതിര്‍ക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. എന്നാൽ മമതയുടെ ലക്‌ഷ്യം കോൺഗ്രസ് ഇതര പാർട്ടികളുമായുള്ള സഖ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button