Latest NewsNewsIndia

കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ ഒരുവിഭാഗം

പന്തലുകാരും ഭക്ഷണം ഉണ്ടാക്കുന്നവരും മടങ്ങിയതോടെ ഇവര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി : കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാത്ത ഒരുവിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കര്‍ഷകസമരം അവസാനിപ്പിച്ചതോടെ ഭട്ടീന്ത അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന കര്‍ഷക സമരക്കാര്‍ക്കായി സജ്ജീകരിച്ച പന്തലും ഭക്ഷണം തയ്യാറാക്കല്‍ സംവിധാനങ്ങളും അഴിച്ചുമാറ്റി സമരാനുകൂലികള്‍ പഞ്ചാബിലേക്ക് മടങ്ങുകയും ചെയ്തു. ഇതോടെ സമരം നടത്തുന്ന ഒരുവിഭാഗം കര്‍ഷകര്‍ സമരപ്പന്തലും ഭക്ഷണവുമില്ലാതെ വലഞ്ഞു.

Read Also : അവസാനം ഡല്‍ഹിയും പെട്രോളിന് വില കുറച്ചു, പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറയും

പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച രാവിലെ തന്നെ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കല്‍ ബില്ല് സഭയില്‍ വെച്ച് പാസാക്കിയതോടെയാണ് പഞ്ചാബില്‍ നിന്നുള്ള സമരാനുകൂലികളെല്ലാം മടങ്ങിയത്. പ്രതിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നിന്ന പലരും തിങ്കളാഴ്ച വൈകിട്ടോടെ പഞ്ചാബിലേക്ക് മടങ്ങിയതോടെ സമരപന്തലുകളെല്ലാം വിജനമായി. വൈകിട്ട് പന്തലിലെത്തി സമരാനുകൂലികളെ അഭിസംബോധന ചെയ്യാമെന്ന പദ്ധതികളും വിജയിക്കാതിരുന്നതിന്റെ നിരാശയിലാണ് നേതാക്കള്‍.

ഗുരുനാനാക് ജയന്തി ദിനത്തില്‍ രാവിലെ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ തന്നെ കര്‍ഷക സമരം പൊളിയുകയായിരുന്നു. അതിര്‍ത്തിയില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും ഉടനെ തന്നെ മടങ്ങി. പാര്‍ലമെന്റില്‍ ബില്ല് പാസാകുന്നതുവരെ സമരം പിന്‍വലിക്കില്ലെന്ന് നേതാക്കള്‍ വാശിപിടിച്ചപ്പോഴും പ്രധാനമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ് പഞ്ചാബില്‍ നിന്നുള്ള നിരവധി പേര്‍ മടങ്ങിയതോടെ സമരക്കാര്‍ രണ്ടു തട്ടിലാവുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button