ErnakulamLatest NewsKeralaNattuvarthaNews

അന്യസംസ്ഥാന തൊഴിലാളിയെ കു​ത്തി​ക്കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

പ​ണം തി​രി​കെ ന​ൽ​കാ​തി​രു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊലപാതക ശ്രമത്തിലേക്കെത്തിച്ചത്

പെ​രു​മ്പാ​വൂ​ർ: അ​സം സ്വ​ദേ​ശി​യാ​യ അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അറസ്റ്റിൽ. അ​സാം ഗി​ലാ​മാ​റ സ്വ​ദേ​ശി രാ​ജു ഫൂ​ക്കാ​നാ​ണ്​ (സൂ​ര്യ -25) പൊലീസ് പിടിയിലായത്. പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ​ പി​ടികൂടിയത്.

ദീ​പ് ജ്യോ​തി എ​ന്ന​യാ​ളെ​യാ​ണ് കു​ത്തി​ക്കൊ​ലപ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് സംഭവം. വ​ല്ല​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ വെച്ചാ​ണ് കൊലപാതക ശ്രമം നടത്തിയത്.

ഇ​രു​വ​രും പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​ണ്. ദീ​പ് ജ്യോ​തി​ക്ക്​ സൂ​ര്യ ന​ൽ​കി​യി​രു​ന്ന പ​ണം തി​രി​കെ ന​ൽ​കാ​തി​രു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊലപാതക ശ്രമത്തിലേക്കെത്തിച്ചത്. മു​ഖ​ത്തും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ദീ​പ് ജ്യോ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : അതിരാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെറുംവയറ്റില്‍ വെള്ളം കുടിക്കൂ : ഒട്ടേറെ ​ഗുണങ്ങളുണ്ട്

ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സി എം. ​ജോ​ൺ​സ​ൺ, എ​സ്.​സി.​പി.​ഒ​മാ​രാ​യ നൗ​ഷാ​ദ്, നാ​ദി​ർ​ഷ, ജ​മാ​ൽ, ജി​ഞ്ചു കെ. ​മ​ത്താ​യി എ​ന്നി​വ​രുടെ നേതൃത്വത്തിലുള്ള അ​ന്വേ​ഷ​ണ സം​ഘ​മാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button