Latest NewsNewsIndia

മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം: പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

തന്റെ അമ്മയുടെ അവകാശവാദം താൻ വിശ്വസിക്കുന്നതായും പശു അവരുടെ വീട്ടിൽ നിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തിയതായും ഹാങ്ങിന്റെ മകൻ പറഞ്ഞു

കംബോഡിയ: മരിച്ചുപോയ പങ്കാളിയുടെ പുനർജ്ജന്മം എന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയിൽ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാൽ അവർ പശുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്

വിവാഹ ചടങ്ങ് വീഡിയോയിൽ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികൾ അവകാശപ്പെട്ടു. “പശുക്കുട്ടി എന്റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അവൻ എന്ത് ചെയ്താലും … എന്റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ചെയ്ത അതേ രീതിയിലാണ്” എന്ന് സ്ത്രീ പറയുന്നു. ഭർത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവർ പശുവിന് നൽകുകയും ചെയ്‌തു.

കംബോഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത് എന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് അവർ അതിനെ ശരിയായ രീതിയിൽ കുളിപ്പിക്കുകയും തലയിണകൾ കൊണ്ട് സുഖപ്രദമായ ഒരു കിടക്ക ഉണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം മരിച്ച പരേതനായ ഭർത്താവ് ടോൾ ഖുത് ഉപയോഗിച്ചിരുന്ന തലയണയാണ് പശുവിന് നൽകിയത്.

Read Also: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിൽ: ഉദ്ഘാടനം നിർവ്വഹിച്ചു

തന്റെ അമ്മയുടെ അവകാശവാദം താൻ വിശ്വസിക്കുന്നതായും പശു അവരുടെ വീട്ടിൽ നിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തിയതായും ഹാങ്ങിന്റെ മകൻ പറഞ്ഞു. പശുവിനെ വിൽക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിൽ നിന്നും സ്ത്രീ തന്റെ മക്കളെ വിലക്കുകയും പകരം അവരുടെ ‘പിതാവിനെ പരിപാലിക്കുകയും’ വേണം എന്ന് ചട്ടം കെട്ടിയിട്ടുമുണ്ട്

shortlink

Post Your Comments


Back to top button