Latest NewsNewsFood & CookeryLife StyleHealth & Fitness

തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍

നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. എന്നാൽ, സ്ട്രെസ് , ടെന്‍ഷന്‍, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുമ്പോൾ പലരിലും തലവേദന ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദനയെ അകറ്റാന്‍ കഴിയുന്ന ന്‍ ചില ഒറ്റമൂലികളെ കുറിച്ചാണ് താഴെ പറയുന്നത്.

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കും. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്.

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

Read Also  :  ‘റഷ്യൻ പ്രതിരോധ വാക്സിനുകൾ ഒമിക്രോണിനെ ചെറുക്കും’: പ്രഖ്യാപനവുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്

ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ചര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കാം.

യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും മനസ്സിനൊരു ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button