ന്യൂഡല്‍ഹി: sex എന്ന അക്ഷരം കൊണ്ട് തലവേദനയായിരിക്കുകയാണ് ഡല്‍ഹിയിലെ യുവതിക്ക്. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് ഇപ്പോള്‍ തലവേദനയാകുന്നത്. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്.
Read Also : ആദിത്യ താക്കറെ വാങ്ങിയ പെൻഗ്വിനുകളെ പരിപാലിക്കാൻ ബിഎംസി 15 കോടിയുടെ ടെൻഡറിന് അനുമതി നൽകി
സ്‌കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ sex പതിവാകുകയാണ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്ബര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.
ദീപാവലിക്ക് പിതാവ് സമ്മാനിച്ച സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ sex എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി സ്‌കൂട്ടര്‍ ഉപേക്ഷിച്ചതോടെയാണ് ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണമായത്.
Post Your Comments