മാഡ്രിഡ്: ലോകരാജ്യങ്ങളിൽ ഭീതി പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നു. സ്പെയിനിലും രോഗബാധ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്പെയിനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
Also Read:ദേശീയ ദിനാഘോഷം: ദുബായിൽ തടവുകാർക്ക് മോചനം
ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ വ്യക്തിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണ് ഒമിക്രോൺ. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്.
Post Your Comments