തിരുവനന്തപുരം : തിരുവനന്തപുരത്തെ അതിപ്രധാന സ്ഥലമായ വട്ടിയൂര്‍കാവിലെ ആള്‍ദൈവത്തെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച. രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷന്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നെയിംബോര്‍ഡാണ് പ്രതിപാദ്യ വിഷയം.
Read Also : രാജ്യമാണ് എനിക്ക് പരമപ്രധാനം, രാജ്യദ്രോഹികള്‍ക്കെതിരെ തുറന്ന് സംസാരിക്കും: വധഭീഷണിക്കെതിരെ കങ്കണ
ട്രോള്‍ രൂപത്തിലാണ് സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുത്തിരിക്കുന്നത്. ‘പുതിയൊരു ആള്‍ദൈവം കൂടി അവതരിച്ചല്ലോ’ എന്നാണ് സമൂഹ മാദ്ധ്യങ്ങളിലെ ഏറിയ കമന്റും. ഇതുമായി ബന്ധപ്പെട്ട് ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
‘ശരിക്കും ഇത് ട്രോളുകളില്‍ മാത്രം ഒതുങ്ങേണ്ട വിഷയമല്ല. ഇവിടെ രണ്ട് സാധ്യതകളേയുള്ളൂ,
1. 100% ഉഡായിപ്പ്. 2. അവര്‍ക്ക് സ്വയം ദൈവമാണെന്ന തോന്നല്‍.
ഇതിലേതാണെങ്കിലും നിലവില്‍ അതൊരു സാമൂഹിക പ്രശ്‌നമായി മാറിയ സ്ഥിതിയ്ക്ക് ഗവണ്‍മെന്റ് ഇടപെടേണ്ട വിഷയമാണ്. ഉഡായിപ്പാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെയും കൂട്ടരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഇനി ശരിക്കും അവര്‍ക്ക് സ്വയമൊരു ദൈവമാണെന്ന് തന്നെ തോന്നുന്നുണ്ടെങ്കില്‍, വട്ടിയൂര്‍ക്കാവില്‍ ആശ്രമം പണിയാന്‍ അനുമതി കൊടുക്കുകയല്ലാ സര്‍ക്കാര്‍ ചെയ്യേണ്ടത്, ഊളമ്പാറയിലും മെഡിക്കല്‍ കോളേജിലും നല്ല സൈക്യാട്രി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവിടേക്ക് മാറ്റി നല്ല ചികിത്സ കൊടുക്കുകയാണ്. ആത്മീയ ബിസിനസിന്റെ കൂട്ടുപ്രതികളെ ജയിലിലും അയക്കണം.
ഈ പ്രദേശത്തെ ജനപ്രതിനിധികളും ശാസ്ത്ര പ്രചാരകരും അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന എല്ലാ മനുഷ്യരും മുന്നിട്ടിറങ്ങി ഭാവിയിലെ ഒരു വലിയ സാമൂഹിക വിപത്തിനെ മുളയിലേ നുള്ളേണ്ടതാണ്..’
Post Your Comments