കോണ്‍ഗ്രസും തൃണമൂലും രണ്ടുതട്ടില്‍: മൂന്നാംമുന്നണി രൂപീകരണത്തില്‍ എതിര്‍പ്പ്, നേതാക്കളെ കാണാതെ മമത

മൂന്നാം മുന്നണി സഖ്യ ചര്‍ച്ചകള്‍ക്കായി ശരദ് പവാറുമായും മമത കൂടിക്കാഴ്ച നടത്തിയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം മുന്നണി രൂപീകരണത്തിലൂടെ സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിനെ തള്ളി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയിലെത്തിയ മമത എല്ലാ ചടങ്ങുകളും സ്വയം സംഘടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തി. മൂന്നാം മുന്നണി സഖ്യ ചര്‍ച്ചകള്‍ക്കായി ശരദ് പവാറുമായും മമത കൂടിക്കാഴ്ച നടത്തിയില്ല.

Read Also : ഓണ്‍ലൈനില്‍ വിസ്‌കി ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍

എല്ലാവരും ഒരുമിച്ചിരുന്നാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് മമത രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളെ അംഗീകരിക്കുന്നതിലുള്ള കോണ്‍ഗ്രസ് നയത്തിനെതിരെ മമത പ്രതിഷേധം ശക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഗാര്‍ഗേ ഇന്നലെ വിളിച്ച യോഗത്തില്‍ നിന്ന് തൃണമൂല്‍ വിട്ടു നിന്നിരുന്നു. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ തൃണമൂലിലേക്ക് ചേരുന്നതിന്റെ അസ്വസ്ഥതയിലാണ് കോണ്‍ഗ്രസ്.

രണ്ടു തവണ ഡല്‍ഹിയില്‍ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇല്ലാതെ ശരദ്പവാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം ഒരുമിച്ച് കൂടിയിരുന്നു. പശ്ചിമ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മമത ഡല്‍ഹിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

Share
Leave a Comment