നെടുമങ്ങാട്: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് (26) ഞായറാഴ്ച പൂക്കടയിലെത്തിയ സംഘം കുത്തിപരിക്കേൽപിച്ചത്.
കഴിഞ്ഞ 23ന് നെടുമങ്ങാട് ടൗണിൽ കിഴക്കേ ബംഗ്ലാവ് പരിസരത്ത് വെച്ച് സംഘം മറ്റൊരു യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലിയിരുന്നു. പൊലീസ് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. ഈ സംഭവത്തിൽ അരുൺ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി സാക്ഷി പറഞ്ഞിരുന്നു. ഈ കാരണം കൊണ്ടാണ് അരുണിനെതിരെ ആക്രമണം നടന്നത്.
Read Also : വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു : അടിതട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം
കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണമാരംഭിച്ചു.
Post Your Comments