തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസ് ശുചീകരിക്കാന്‍ ഇനി മുതല്‍ ആധുനിക സംവിധാനങ്ങളുള്ള റോഡ് സ്വീപ്പിംഗ് മെഷീന്‍. മെഡിക്കല്‍ കോളേജ് ക്യാമ്പസിനെ ആധുനിക രീതിയില്‍ മാലിന്യ മുക്തമാക്കാന്‍ പുതിയ മെഷീനിലൂടെ സാധിക്കും.
മെഷീന്റെ 640 ലിറ്റര്‍ ശേഷിയുള്ള ടാങ്കിലേക്ക് 17325 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തെ മാലിന്യങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ശുചീകരിക്കാന്‍ സാധിക്കും. മെഷീന്‍ വഴി ശേഖരിക്കുന്ന മാലിന്യം മെഷീന്‍ ഉപയോഗിച്ച് തന്നെ നിക്ഷേപിക്കാനും കഴിയും. കോയമ്പത്തൂര്‍ ആസ്ഥാനമായ റൂട്‌സ് മള്‍ട്ടിക്ലീന്‍ ലിമിറ്റഡാണ് മെഷീന്‍ നിര്‍മ്മിച്ചത്.
Read Also : സിഐ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ്
മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക് 20 ലക്ഷം രൂപ ചെലവഴിച്ച് പുതിയ മെഷീന്‍ വാങ്ങി നല്‍കിയത്.
Post Your Comments