സേലം: തമിഴ്‌നാട് ആത്തൂരിനൽ ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കരാട്ടെ മാസ്റ്റര്‍ എന്നിവര്‍ പിടിയിൽ. ആത്തൂര്‍ സീലിയംപട്ടിയിലെ കരാട്ടെ മാസ്റ്റര്‍ രാജ (46), നടപടിയെടുക്കാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റീഫന്‍ ദേവരാജ് എന്നിവരെ പോക്സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് വീട്ടില്‍വെച്ച് വിദ്യാര്‍ഥിനി ബ്ലേഡുകൊണ്ട് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഞരമ്പ് മുറിച്ചിട്ടും മരിച്ചില്ലെങ്കിലോയെന്ന് കരുതി കുട്ടി ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ അലര്‍ച്ചകേട്ട് മാതാപിതാക്കള്‍ ഓടിവന്ന് രക്ഷിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെൺകുട്ടി ആത്മഹത്യാ ശ്രമത്തിനുള്ള കാരണം പറയാന്‍ വിസമ്മതിക്കുകയായിരുന്നു. കൗണ്‍സലിങ്ങിനുശേഷമാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.
കഴിഞ്ഞ നാലുവര്‍ഷമായി കരാട്ടെ മാസ്റ്ററായ രാജ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും. ഇക്കാര്യം തിരിച്ചറിയാന്‍ കഴിയാതിരുന്ന കുട്ടി പിന്നീട് ഇതേക്കുറിച്ച് ബോധവതിയായപ്പോള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയായിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ വേണ്ട നടപടിയെടുത്തില്ല. ഇതിനാല്‍ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കള്‍ കരുമന്തുറൈ പോലീസില്‍ പരാതിനല്‍കി.
Post Your Comments