KeralaLatest NewsIndia

‘ഹലാൽ ഉൾപ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നു’: കെ സുരേന്ദ്രന്‍

ഹലാല്‍ എന്നത് ഭക്ഷണത്തിന്റെ മാത്രമല്ലെന്നും അതൊരു ഭീകരവാദ അജണ്ടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോട്ടയം: ഹലാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹലാല്‍ എന്നത് ഭക്ഷണത്തിന്റെ മാത്രമല്ലെന്നും അതൊരു ഭീകരവാദ അജണ്ടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്ക്ക് ഇത് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഹലാല്‍ പ്രശ്‌നമുണ്ടാക്കുന്ന വര്‍ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട് ബാങ്ക് രാഷ്ടീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോട്ടയത്ത് നടന്ന കോര്‍ഗ്രൂപ്പ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സഞ്ജിത്തിന്റെ കൊലപാതക കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ഹലാല്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച്‌ ഡിസംബര്‍ 13ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുെട വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button