ന്യൂഡൽഹി : ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ വരുമെന്നു കേന്ദ്രസർക്കാർ. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണു ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്നു കേന്ദ്രം അറിയിച്ചത്. ഡിജിറ്റൽ കറൻസിക്കായുള്ള തയാറെടുപ്പുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുകയാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കേന്ദ്രം ഇക്കാര്യം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്.
‘ബാങ്ക് നോട്ട്’ എന്നതിന്റെ നിർവചനത്തിൽ ഭേദഗതി വരുത്തുന്നതിനായി റിസർവ് ബാങ്ക് കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
അതേസമയം ക്രിപ്റ്റോ കറൻസി ബില്ലും പാർലമെന്റിൽ ഉടൻ അവതരിപ്പിക്കും. ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിറ്റ്കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികള്‍ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
Post Your Comments