![](/wp-content/uploads/2021/11/kollam-2.jpg)
കൊല്ലം: കൂട്ടുകിടക്കാൻ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നിൽ വമ്പൻ ട്വിസ്റ്റ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി വയോധികയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. വയോധികയ്ക്ക് കൂട്ടുകിടക്കാൻ വന്ന 13 കാരനെ ഇവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിക്കാതെ 45 ദിവസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പീഡന കഥയുടെ സത്യാവസ്ഥ പുറത്തു വന്നത്. ഇതോടെ വയോധിക പോലീസിൽ പരാതി നൽകി. വയോധികയുടെ
മകനാണ് അയൽവാസിയുടെ ഫാംഹൗസില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസില്‍ അറിയിച്ചത്. ഇതിനെ തുടർന്ന് അയൽവാസി ആണ് ഇവരെ കള്ളക്കേസിൽ കുടുക്കിയത്. പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച് ശ്രീമതി പറയുന്നത് ഇങ്ങനെ; ‘വാക്സീന്‍ സ്വീകരിച്ച് വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ല’- ശ്രീമതി പറയുന്നു.
കേസ് പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍ തനിച്ചാണ് ശ്രീമതിയുടെ താമസം. ഇവർക്ക് കൂട്ടുകിടക്കാനായിരുന്നു ബാലൻ എത്തിയിരുന്നത്. സംസ്ഥാനത്ത് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
Post Your Comments