COVID 19KeralaLatest NewsNews

വാക്സിൻ എടുക്കാത്തത് എത്ര അധ്യാപകർ ആണെന്ന കാര്യത്തിൽ കൃത്യമായ കണക്കില്ലെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും വാക്സിൻ എടുക്കാത്ത അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാക്സിൻ എടുക്കാത്തവരുടെ കൃത്യമായ കണക്കില്ലെന്നും ഏകദേശം അയ്യായിരത്തോളം അധ്യാപകർ ഇനിയും വാക്സിൻ എടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്നും എത്രയും പെട്ടന്ന് വാക്സിൻ പൂർത്തിയാക്കണെമന്നും അദ്ദേഹം പറഞ്ഞു.

Also Read:ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്‍കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. എന്നാൽ, കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുമ്പോഴും വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ലാത്തതിനാൽ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് വകുപ്പ്. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

അതേസമയം, സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പളയിലെ വിദ്യാര്‍ത്ഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button