തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം ഉയര്‍ന്നു. അദാനി ഗ്രൂപ്പും വിവിധ വിമാനക്കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Read Also :ബിസിനസുകാരന്റെ മരണം കൊലപാതകം, കൊലയ്ക്ക് പിന്നില്‍ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം
അദാനി നിയന്ത്രിക്കുന്ന മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഗുവാഹത്തി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവളങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ചും സര്‍വീസുകള്‍ പ്രതീക്ഷിക്കാം. ഡിസംബര്‍ 15ന് പൂനെയിലേക്ക് സര്‍വീസ് തുടങ്ങും. കൊച്ചിയിലേക്ക് നേരിട്ടുള്ള ഇന്‍ഡിഗോ സര്‍വീസ് രണ്ടുവര്‍ഷത്തിന് ശേഷം പുന:രാരംഭിച്ചു. രാവിലെ 9.45ന് കൊച്ചിയില്‍ നിന്നെത്തുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് തിരികെ പറക്കും. 3,800 മുതല്‍ 4,000 രൂപ വരെയാണ് വെബ്സൈറ്റിലെ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി ആരംഭിച്ചേക്കും. ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ സര്‍വീസുകളുണ്ടാവും. ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസ് പുന:രാരംഭിക്കാനും ചര്‍ച്ചകളുണ്ട്. എയര്‍ഇന്ത്യ എക്‌സ്പ്രസും എയര്‍ഏഷ്യയും ലയിക്കുന്നതോടെ തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ക്കും സാദ്ധ്യതയുണ്ട്.
Post Your Comments