Latest NewsIndiaNews

ഭാരതരത്‌നത്തിനും മുകളിലുള്ളയാളാണ് വി.ഡി സവർക്കർ: കേന്ദ്ര വിവരാവകാശ കമ്മീഷണർ

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന് നമ്മളൊന്നും സങ്കൽപിക്കുക പോലും ചെയ്തിരുന്നില്ല.

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തിനും മുകളിലുള്ളയാളാണ് ആർഎസ്എസ് ആചാര്യൻ വി.ഡി സവർക്കറെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ ഉദയ് മഹൂർക്കർ. സവർക്കർ യുഗത്തിന് രാജ്യത്ത് തുടക്കം കുറിച്ചു കഴിഞ്ഞിരക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ഉദയ്.

‘ഭാരതരത്നത്തിനു മുകളിലാണ് സവർക്കറുടെ ഔന്നത്യമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചാൽ നല്ലതുതന്നെയാണ്. എന്നാൽ, അദ്ദേഹത്തിന് ആ പുരസ്‌കാരം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒന്നും സംഭവിക്കില്ല. കാരണം, സവർക്കർ യുഗം ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്’-മഹൂർക്കർ പറഞ്ഞു.

Read Also: ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും: പരോക്ഷമായി വിമ‍ർശിച്ച് പ്രധാനമന്ത്രി

‘ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന് നമ്മളൊന്നും സങ്കൽപിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ, അത് റദ്ദാക്കപ്പെട്ടു. ഇന്ത്യയിൽ സവർക്കർ യുഗപ്പിറവിയായാണ് ആ കാൽവയ്പ്പ് അടയാളപ്പെടുത്തപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‌ലിം പ്രീണനത്തിനുള്ള മത്സരം കൂടുന്തോറും സവർക്കറെ അപകീർത്തിപ്പെടുത്തേണ്ട ആവശ്യവും കൂടിക്കൊണ്ടിരിക്കും. കാരണം, ഇന്ത്യയിൽ നാനാത്വത്തിന്റെയും ഏകത്വത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് സവര്‍ക്കർ’- അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button